ജിദ്ദയിൽ നിന്നും നാട്ടിലെത്തിയ മലപ്പുറം സ്വദേശി നിര്യാതനായി

0
2679

ജിദ്ദ: ജിദ്ദയിൽ നിന്നും നാട്ടിലെത്തിയ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം പാണ്ടിക്കാട്ടെ പരേതനായ കറളിക്കാട്ടിൽ തണ്ടുപാറക്കൽ മുഹമ്മദ് ഹുസൈന്റെ മകൻ മുഹമ്മദ് ജലീൽ (48) ആണ് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ നിര്യാതനായത്.

3 ദിവസം മുമ്പ് അസുഖബാധിതനായി ചികിത്സക്കു വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ 15 വർഷത്തോളം ജിദ്ദ ഷറഫിയയിലായിരുന്നു.

ഭാര്യ: ഷജീല പാണ്ടിക്കാട്. മാതാവ്: പരേതയായ ഫാത്തിമ.
മക്കൾ: നാദിയ ജലീൽ, നഷ് വ ജലീൽ. സഹോദരങ്ങൾ: റഊഫ് കരുളായി (ജിദ്ദ), പരേതനായ മഹമൂദ്, സുനിത ഷാജഹാൻ, സാനിത ബാപ്പുട്ടി. ഇന്നു രാവിലെ 9 മണിക്ക് പാണ്ടിക്കാട് ജുമാ മസ്ജിദിൽ മയ്യിത്ത് ഖബറടക്കും.