തുടർച്ചയായ മഴയിൽ ജലനിരപ്പ് ഉയരുന്നു ; സഊദിയിലെ വാദി ജസാൻ അണക്കെട്ട് തുറന്നു – വീഡിയോ

0
2446

റിയാദ്: തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ അണക്കെട്ട് തുറന്നു. സഊദിയിലെ അതിർത്തി പ്രദേശമായ ജിസാനിലെ വാദി ജസാൻ അണക്കെട്ട് ആണ് ഇന്നലെ വൈകീട്ട് തുറന്നത്.

ജസാൻ മേഖലയിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനനായി വാദി ജസാൻ അണക്കെട്ട് ഒമ്പത് മണിക്ക് തുറക്കുന്നതായി പരിസ്ഥിതി, ജലകൃഷിയിടങ്ങൾ നനയ്ക്കുന്നതിനുമായി ജസാൻ വാലി അണക്കെട്ട് വിനിയോഗത്തിൽ തുറന്നതായി അവർ ചൂണ്ടിക്കാട്ടി. സെക്കൻഡിൽ 3.33 മെട്രിക് ക്യൂബ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം, രാജ്യത്തെ വിവിധയിടങ്ങളിൽ പെയ്ത മഴയുടെ അളവ് അധികൃതർ പുറത്ത് വിട്ടു. അൽ മദീന അൽ മുനവ്വറ മേഖലയിലെ അൽ-ഫ്രീഷ് ഗ്രാമത്തിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 51.2 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.

വീഡിയോ 👇