സഊദിയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ താപനില കുറയും

0
2416

റിയാദ്: സഊദിയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ.

എന്നാൽ റിയാദിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യുന്നത് തള്ളിക്കളയാനാവില്ലെന്നും
ഉഷ്ണതരംഗം ഖാസിം മേഖലയെ ബാധിക്കുമെന്നും അതേസമയം മക്കയ്ക്ക് പുറമെ അസീർ, ജിസാൻ എന്നിവയുടെ പടിഞ്ഞാറൻ സെക്ടറിൽ മേഘങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ കിഴക്കൻ മേഖലയിലും (അൽ ഷർഖിയ) രാജ്യത്തിന്റെ മധ്യ പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹഫ്ർ അൽ ബാറ്റിൻ, അൽ നൈരിയ എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിലും കിഴക്കൻ തീരത്ത് 48 ഡിഗ്രി സെൽഷ്യസിലും എത്താൻ സാധ്യതയുണ്ട്.