സഊദിയിൽ ചെറുവിമാനം തകർന്നു വീണു – വീഡിയോ

0
5853

റിയാദ്: സഊദിയിൽ ചെറു വിമാനം തകർന്നു വീണു. ഏവിയേഷൻ ക്ലബ്ബിന്റെ കീഴിലുള്ള HZ-SAL വിമാനമാണ് കഴിഞ്ഞ ദിവസം കടലിൽ തകർന്ന് വീണത്. അസിർ മേഖലയിലെ അൽ ഹരിദയിൽ ആണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെയുള്ള രണ്ട് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 15.38 നാണ് അപകടം നടന്നതെന്ന് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. അൽ ഹുദൈദയിലെ ഏവിയേഷൻ ക്ലബിന്റെ എയർസ്ട്രിപ്പിന് സമീപം കടലിൽ 30 മീറ്റർ അകലെയാണ് അപകടമുണ്ടായതെന്ന് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഓഫീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

എന്നാൽ, പൈലറ്റിനെയും കൂടെയുണ്ടായിരുന്നയാളെയും അതിർത്തി രക്ഷാ സേന രക്ഷപ്പെടുത്തിയതായും അവരെ അബഹയിലെ അസിർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

വിമാനം കടലിൽ നിന്ന് പുറത്തെടുത്തതായും വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വിമാനത്തിന് കനത്ത നാശനഷ്ടങ്ങളാണ്  ഉണ്ടായതയാണ് റിപ്പോർട്ട്.

അപകടത്തിനടയാക്കിയ സാഹചര്യങ്ങളും പ്രശ്നങ്ങളും കാരണങ്ങളും തിരിച്ചറിയുന്നതിനായി അന്വേഷണ നടപടിക്രമങ്ങൾ ആരംഭിച്ചതായും ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഓഫീസ് അറിയിച്ചു.

തകർന്നു വീഴുന്നതിന്റെ വീഡിയോ കാണാം👇