കോഴിക്കോട്: സംസ്ഥാനത്ത് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മറ്റൊരു പ്രവാസിയെ കൂടി കാണാതായതായി പരാതി. കോഴിക്കോട് വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെയാണ് ഒന്നരമാസമായി കാണാതായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഖത്തറിൽ നിന്നെത്തിയ ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷ് (35) നെ പറ്റിയാണ് വീട്ടുകാർക്ക് വിവരമില്ലാത്തത്.
വളയം പൊലീസിൽ റിജേഷിന്റെ സഹോദരൻ പരാതിയിൽ കേസെടുത്തു. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന്‍ രാജേഷ് വ്യക്തമാക്കി. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ അറിയിച്ചു.
സംസ്ഥാനത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസി യുവാക്കളുടെ തട്ടിക്കൊണ്ടു പോകൽ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് സംഭവം ആശങ്കയേറ്റുന്നത്.




