നജ്‌റാനിലും തബൂക്കിലും ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

0
2356

റിയാദ്: നജ്‌റാൻ മേഖലയുടെ വടക്കുള്ള ഹബൂന ഗവർണറേറ്റിലെ ഗ്രാമങ്ങൾ ഇരുട്ടിലായി. ശക്തമായ കാറ്റിൽ നിരവധി വൈദ്യുത തൂണുകൾ വീണതിനെ തുടർന്ന് 10 മണിക്കൂറിലധികമാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദ്യുത തൂണുകൾ താഴ്‌വരകളിലാണ് സ്ഥാപിച്ചതെന്നും പ്രത്യേകിച്ച് മഴയും പേമാരിയും ഉണ്ടാകുമ്പോൾ വൈദ്യുത തടസ്സങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വൈദ്യുതി കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ഗ്രാമ വാസികൾ പരാതിപ്പെട്ടു.

സഊദി ഇലക്‌ട്രിസിറ്റി കമ്പനിയുമായി ബന്ധപ്പെട്ടുവെങ്കിലും ആ സമയത്ത് ഒരു പരിഹാരം വാഗ്‌ദാനം ചെയ്‌തുവെങ്കിലും അത്യാഹിത വിഭാഗങ്ങൾ ജോലി ആരംഭിച്ചിട്ടും ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ഈ തകരാർ രോഗികളും കുട്ടികളും ഉൾപ്പെടെ ജനങ്ങൾക്ക് വളരെയധികം നാശമുണ്ടാക്കിയതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

തബൂക്കിലും ശക്തമായ കാറ്റിൽ പരസ്യബോർഡുകളും വൈദ്യുത തൂണുകളും മറിഞ്ഞു വീണു. ശക്തമായ മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും അറ്റകുറ്റപണികൾ പൂർത്തീകരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ മഴയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടുത്ത ചൂടും എന്നിങ്ങനെ വ്യത്യസ്ത കാലാവസ്ഥക്കാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം റിയാദിലെ സാജിറിൽ വീശിയ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. 

തബൂക്കിൽ ഉണ്ടായ നാശനഷ്ടങ്ങൾ👇

നജ്റാനിൽ വൈദ്യുത പോസ്റ്റുകൾ മറിഞ്ഞു വീഴുന്നു👇