നാളെ മുതൽ സഊദിയിൽ ചൂട് കുത്തനെ ഉയരും, ചില ഭാഗങ്ങളിൽ 50 ഡിഗ്രി വരെ എത്തിയേക്കാമെന്ന് മുന്നറിയിപ്പ് – വീഡിയോ

0
2709

റിയാദ്: നാളെ (വ്യാഴം) മുതൽ അടുത്ത ബുധനാഴ്ച വരെ കിഴക്കൻ മേഖലയിൽ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ പ്രവിശ്യയിൽ 47 മുതൽ 50 ഡിഗ്രി സെൽഷ്യസിലും വടക്കൻ അതിർത്തി പ്രദേശങ്ങളായ ഖസിമിന്റെയും റിയാദിന്റെയും കിഴക്കൻ ഭാഗങ്ങളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ദമാമിലും അൽ അഹ്‌സയിലുമാണ്. ഇവിടെ 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ റഫ്ഹയിലും അറാറിലും 45 ഡിഗ്രിയും രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.