റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ വിദേശിയുടെയും സന്ദർശക വിസയിൽ എത്തിയയാളുടെയും പക്കൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിറിയൻ പൗരത്വമുള്ള ഒരു താമസക്കാരന്റെയും സന്ദർശക വിസയിലുള്ള യുവതിയുടെയും കൈവശം മയക്കുമരുന്ന് ഇനത്തിൽ പെട്ട 732,000 ആംഫെറ്റാമൈൻ ഗുളികകൾ ആണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തിൽ സുരക്ഷാ അധികാരികൾ പിടിച്ചെടുത്തത്.

പ്രതികളെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നജിദി സ്ഥിരീകരിച്ചു.
പ്രതികൾക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചു അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്ന് ഗുളികകളുടെയും പ്രതികളുടെയും ചിത്രങ്ങളും വീഡിയോകളും അധികൃതർ പുറത്ത് വിട്ടു.
വീഡിയോ കാണാം




