കണ്ണൂർ: സ്വന്തം സഹോദരനായി വീൽച്ചെയറിലിരുന്ന് അഫ്ര പറഞ്ഞ വാക്കുകൾ കേരളത്തിനും പ്രവാസികൾക്കും സുപരിചിതമായിരിക്കും. കാരണം അത്രമേൽ അവ ഹൃദയസ്പര്‍ശിയായിരുന്നു. എസ്എംഎ രോഗ ബാധിത ആയിരുന്നു അഫ്ര.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തനിക്കിനി ചികിത്സ നടത്തിയിട്ട് കാര്യമില്ലെന്നും എസ്എംഎ രോഗ ബാധിതനായ കുഞ്ഞനിയന്റെ ജീവൻ രക്ഷിക്കണേയെന്നും അവൾ കരഞ്ഞുപറഞ്ഞു. എന്നാൽ വൈകാതെ കുഞ്ഞനിയനെയും മാതാപിതാക്കളെയും വിട്ടകന്ന് വേദനകളില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി.
തന്നെ വീല്‍ച്ചെയറിലാക്കിയ അതേ അസുഖം സഹോദരനെയും പിടികൂടിയപ്പോള്‍ അഫ്ര നടത്തിയ അഭ്യര്‍ഥന നാടു മുഴുവന്‍ കേട്ടിരുന്നു. ലോകം കനിഞ്ഞുനല്കിയ പണം അഫ്രയുടെ സഹോദരന്റെ ജീവന്റെ വിലയായിരുന്നു.
പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയായിരുന്നു.

ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരിതെന്ന അഫ്രയുടെ വാക്ക് നാടൊന്നാകെ ഏറ്റെുടുത്തു. 46 കോടിയുടെ കാരുണ്യമാണ് നാടറിഞ്ഞ് നല്‍കിയത്.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന്റെ ചികിത്സ പിന്നീട് കോഴിക്കോട് മിംമ്സ് ആശുപത്രിയില്‍ തുടങ്ങിയിരുന്നു. അമേരിക്കയില്‍ നിന്നെത്തിച്ച സോള്‍ജെന്‍സ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് മാട്ടൂൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.




