ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

0
9811

കാസര്‍കോട്: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തിയ ഉടന്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്‍ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു മാസം മുമ്പാണ് സഫാന കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന, മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച്ച കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അഷ്റഫ് ചൊവ്വാഴ്ച്ച ഉച്ചയോടെ വീട്ടിലെത്തുകയും ചെയ്‍തു.

ഭര്‍ത്താവ് വീട്ടിലെത്തി അധികം സമയം കഴിയുന്നതിന് മുമ്പ് സഫാന കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മഞ്ചേശ്വരം മര്‍ത്തനയിലെ അബ്‍ദുല്ല – ആഇശ ദമ്പതികളുടെ മകളാണ്. സഹോദരന്‍ – അല്‍ത്താഫ്. മൃതദേഹം ആരിക്കാടി മുഹിയുദ്ദീന്‍ ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.