ഒരു വിഭാഗം ചികിത്സക്കുള്ള ഇൻഷുറൻസ് പരിരക്ഷ 50,000 റിയാലായി വർധിപ്പിക്കുന്നു: സഊദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ

0
2003

റിയാദ്: സഊദിയിൽ ഒക്ടോബർ ഒന്ന് മുതൽ മാനസിക കേസുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉയർത്തുമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വക്താവ് ഡോ: നാസർ അൽ-ജുഹാനി പറഞ്ഞു. ഒക്ടോബർ 1 മുതൽ ഈ വിഭാഗം ചികിത്സകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ 50,000 റിയാലായാണ് ഉയർത്തുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ-ഇഖ്ബാരിയ” ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷാദം, ഓട്ടിസം, മദ്യം, മയക്കുമരുന്ന് ദുരുപയോഗം എന്നിവ മാനസിക രോഗങ്ങളിൽ ഉൾപ്പെടുന്നതാണെന്ന് ഡോ: നാസർ അൽ-ജുഹാനി പറഞ്ഞു. അതിനാൽ ഇതിനുള്ള ചികിത്സകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ കവറേജ് വർധിക്കും.

തങ്ങളുടെ ഇൻഷുറൻസ് നെറ്റ്‌വർക്കിൽ ഏതൊക്കെ ക്ലിനിക്കുകളും ആശുപത്രികളും ഉൾപ്പെടുന്നുവെന്നും ഏതൊക്കെ സേവനങ്ങളാണ് കവർ ചെയ്യുന്നതെന്നും ഇൻഷ്വർ ചെയ്തയാൾ അറിഞ്ഞിരിക്കണമെന്നും അൽ-ജുഹാനി ഉദ്ബോധിപ്പിച്ചു.

ഇൻഷുറൻസ് കൗൺസിൽ സൈക്കോളജിക്കൽ കേസുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ മുൻ കാലത്തേക്കാൾ മൂന്നിരട്ടിയായി ഉയർത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.