പ്രവാസ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരണപ്പെടുന്നത് സഊദിയിൽ, കഴിഞ്ഞ വർഷം ഗൾഫിൽ മാത്രം മരണപ്പെട്ടത് 8,000 ഓളം ഇന്ത്യൻ തൊഴിലാളികൾ

0
3476

ന്യൂഡൽഹി: ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളിലാണ് 2019 മുതൽ 2021 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചതെന്ന് റിപ്പോർട്ട്. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് ഇത് പുറത്ത് വന്നത്. 2019 മുതൽ 2021 വരെ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത് യു എ ഇ യിലും സഊദി അറേബ്യയിലുമാണെന്ന് സർക്കാർ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2020 ൽ ഏറ്റവും കൂടുതൽ പ്രവാസികൾ മരണപ്പെട്ടത് സഊദിയിലാണ്. 3,753 തൊഴിലാളികൾ 2020 ൽ മരിച്ചപ്പോൾ ഒരു വർഷത്തിനുശേഷം, 2021 ൽ എണ്ണം 2,328 ആയി കുറഞ്ഞു. തൊഴിലാളികൾക്ക് ആരോഗ്യവും തൊഴിലുമായി ബന്ധപ്പെട്ട പ്രതിസന്ധികളും കൊവിഡ് മഹാമാരിയുമാണ് ഇത്രയധികം മരണം ഉണ്ടാകാൻ കാരണം. 2019-ൽ സഊദി അറേബ്യയിൽ ഇന്ത്യൻ തൊഴിലാളികളുടെ മരണസംഖ്യ 2,353 ആയിരുന്നു.

2020 ൽ 2,454 ഇന്ത്യൻ തൊഴിലാളികൾ മരിച്ച യുഎഇയിലും സമാനമായ മരണ സംഖ്യയാണ് കാണുന്നത്. 2019-ൽ 1,751 ആയിരുന്നുവെങ്കിൽ 2021 ൽ 2,714 ആയി ഉയർന്നു. ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് അനുഭവപ്പെടുന്ന ഖത്തറിൽ, 2021 ലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത്. 420 ഇന്ത്യൻ തൊഴിലാളികൾ ആ വർഷം മരണപ്പെട്ടപ്പോൾ  2020ൽ 385 ഉം 2019ൽ 250 മരണമായിരുന്നു ഉണ്ടായിരുന്നത്.

ബഹ്‌റൈനിൽ 2021 ൽ 352 ഇന്ത്യൻ തൊഴിലാളികളും 2020 ൽ 303 ഉം 19-ലും 2019 ൽ 211 തൊഴിലാളികളുടെ മരണവും രേഖപ്പെടുത്തി.  2021 ൽ കുവൈറ്റിൽ 1,201 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ഇതിന് മുമ്പ് 2020-ൽ 1,279 ഇന്ത്യക്കാരും 2019-ൽ 707 ഇന്ത്യക്കാരും മരിച്ചു. 2021-ൽ ഒമാനിൽ 913 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു.കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലും ജർമ്മനിയിലുമാണ് ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ മരിച്ചത്. 2021ൽ ഇറ്റലിയിൽ 304 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു.  2019-’21ലെ ഏറ്റവും ഉയർന്ന കണക്കാണിത്.  2019 മുതൽ 21 വരെയുള്ള കാലയളവിൽ യഥാക്രമം 64, 84, 103 ഇന്ത്യൻ തൊഴിലാളികൾ ജർമ്മനിയിൽ മരിച്ചു. 2021 ൽ രണ്ട് ഇന്ത്യൻ തൊഴിലാളികളും 2020 ൽ എട്ട് പേരും 2019 ൽ ഒരാളും അഫ്ഗാനിസ്ഥാനിൽ മരിച്ചു.