റിയാദ്: സഊദിയിൽ റോഡുകളിൽ പെട്ടെന്ന് വിള്ളലുകളും ചെറിയ കൂനകളും രൂപപ്പെട്ടു. കൂടാതെ റോഡിൻ്റെ ഉപരിതലത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കിഴക്കൻ സഊദിയിലെ ഹഫ്ർ അൽ ബാത്വിൻ ഗവർണറേറ്റിലാണ് സംഭവം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗവർണറേറ്റിന്റ മധ്യ ഭാഗത്തെ പ്രധാന തെരുവുകളിലൊന്നിലാണ് റോഡിൽ മുഴകളും വിള്ളലുകളും ഉണ്ടായത്. ഇതിനെ തുടർന്ന് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.രണ്ട് ദിവസം മുമ്പ് കിംഗ് ഖാലിദ് സ്ട്രീറ്റിൽ ഉയർച്ചയും വിള്ളലുകളും ഉണ്ടായിട്ടുണ്ടെന്നും കാരണം ഇതുവരെ അറിവായിട്ടില്ലെന്നും ഗവർണറേറ്റ് സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വക്താവ് സൗദ് അൽ സകരി പറഞ്ഞു.കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനായി മുനിസിപ്പാലിറ്റി റോഡ് അടച്ചിട്ടുണ്ട്. കൂടാതെ റോഡിലെ വിള്ളലുകളും ഉയർച്ചകളും ഉണ്ടായതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ വിദഗ്ധർ പരിശോധനകളും കുഴിക്കൽ ജോലികളും ആരംഭിച്ചിട്ടുണ്ട്.വീഡിയോ കാണാം




