സി പി എം അക്രമം അവസാനിപ്പിക്കുക: ജിദ്ദ – കണ്ണൂർ ജില്ല കെഎംസിസി

ജിദ്ദ : സി പി എമ്മിനെ രാഷ്ട്രീയമായി വെല്ലുവിളിച്ചും അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ചും നിയമസഭയിൽ എത്തിയ ടി.പി ചന്ദ്രശേഖരന്റെ വിധവ കെ. കെ രമയെ സി. പി. എമ്മിന്റെ നേതാക്കൾ നിയമസഭക്കകത്തും പുറത്തും വളഞ്ഞിട്ട് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമസഭക്കുള്ളിൽ എം. എം മണി നടത്തിയ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും ജിദ്ദ – കണ്ണൂർ ജില്ല കെഎംസിസി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു .
പ്രസിഡണ്ട് അബ്ദുൽ റഹ്‌മാൻ വായാട് അധ്യക്ഷതവഹിച്ചു. യോഗം കെ. പി സലിം ഉദ്ഘാടനം ചെയ്തു.

റസാഖ് ഇരിക്കൂർ, നൗഷാദ് ചപ്പാരപ്പടവ്, മുനീർ കമ്പിൽ, ഫിറോസ് ചാലാട്, ബഷീർ നെടുവോട്, സാദിഖ് എസ്.പി, നജീബ് യു.പി, സൈദ് മാങ്കടവ്, ആരിഫ് അണിയാരം, നസീർ പേരാവൂർ, ബഷീർ, മുനീർ സി.എച്,ഇബ്‌റാഹീം പന്നിയൂർ, റഫീഖ് തലശ്ശേരി, അഷ്‌റഫ് നെടുവോട്, നൗഫൽ ഹിലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സകരിയ ആറളം സ്വാഗതവും കരീം സി.പി നന്ദിയും പറഞ്ഞു