ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം തെന്നിമാറി. അമേരിക്കന്‍ എയര്‍ക്രാഫ്റ്റ് കമ്പനിയായ ഗള്‍ഫ് സ്ട്രീമിന്റെ ഗള്‍ഫ് സ്ട്രീം400 വിമാനമാണ് എല്‍ 34 എ5 റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് ജിദ്ദ വിമാനത്താവളം അറിയിച്ചു. ഇന്ന് കാലത്ത് 8:10 നാണ് സംഭവം. അഞ്ചു പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാവിലെ 8:10 നാണ് അപകടമുണ്ടായതെന്നും വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരിൽ ആർക്കും പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എമർജൻസി ടീമുകൾ ഉടൻ തന്നെ രംഗത്തെത്തി നടപടികൾ ആരംഭിച്ചതായി എയർപോർട്ട് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടി. ഒരു സ്പെഷ്യലൈസ്ഡ് ടീം സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കുകയും അതിന്റെ യഥാർത്ഥ കാരണങ്ങൾ നിർണ്ണയിക്കുകയും ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംഭവം, വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് ചലനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിമാനത്താവള പ്രവർത്തനം സാധാരണ നിലയിൽ പുരോഗമിക്കുന്നുണ്ട്.




