എക്‌സിറ്റ്, റീ-എൻട്രി വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട് ജവാസാത് അറിയിപ്പ്

0
6940

റിയാദ്: ഗുണഭോക്താവ് ഇപ്പോഴും തൊഴിലുടമയുടെ രേഖയിലുണ്ടെങ്കിൽ രാജ്യത്തിന് പുറത്തുള്ളവർക്കുള്ള എക്സിറ്റ്, റീ-എൻട്രി വിസ ഇലക്‌ട്രോണിക് രീതിയിൽ നീട്ടാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബ്‌ഷിർ പ്ലാറ്റ്‌ഫോം വഴിയോ തൊഴിലുടമയുടെ മുഖീം വഴിയോ പണമടച്ച ശേഷമാണ് എക്‌സിറ്റ്, റീ എൻട്രി വിസ കാലാവധി നീട്ടാൻ സാധിക്കുകയെന്ന് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.

രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ വിസയുടെ കാലാവധി കഴിഞ്ഞെന്നും വീണ്ടും മടങ്ങിവരാനായി സാധിക്കുമോയെന്നും അന്വേഷിച്ച് ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

തൊഴിലുടമയുടെ അബ്ഷിർ പ്ലാറ്റ് ഫോം വഴി കാലാവധി നീട്ടാൻ കഴിയുന്ന സംവിധാനം കൊവിഡ് കാലത്താണ് തുടക്കമായത്. ഈ സംവിധാനം ഇത് വരെ അവസാനിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴും ലഭ്യാണെന്നുമാണ് ജവാസാത്ത് വിഭാഗത്തിന്റെ അറിയിപ്പിലൂടെ വ്യക്തമാകുന്നത്. എന്നാൽ, റീ എൻട്രി കാലാവധി കഴിഞ്ഞ് ഒരു നിശ്ചിത ദിവസം പിന്നിട്ടാൽ ഈ സംവിധാനം വഴി പുതുക്കാൻ സാധ്യമല്ല. അതിനായി മറ്റു പല സംവിധാനങ്ങളും തിരഞ്ഞെടുക്കുകയും അൽപം ശ്രമകരമായ നടപടികളും കടമ്പകളും കടക്കുകയും വേണം.