മക്ക: സഊദി ഉൾപ്പെടെയു ള്ള ഗൾഫ് രാജ്യങ്ങൾ ത്യാഗ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിശ്വാസികൾ സമുചിതമായി പെരുന്നാൾ ആഘോഷിക്കുന്നതിനിടെ ഹാജിമാർക്ക് തിരക്കേറിയ ദിനം കൂടിയായിരി ക്കും ഇന്ന്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിക്ക് പുറമെ, യു എ ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത് എന്നീ നാടുകളിലും മറ്റു അറബ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാൾ.
അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ താമസിച്ച ഹാജിമാർ പുലർച്ചെയോടെ മിനായിൽ തിരിച്ചെത്തി. തുടർന്ന് ഇവിടെ നിന്നും ജംറയി കല്ലേറ് നിർവഹിച്ച് മുടി മുറിച്ച് മക്കയിൽ എത്തി ത്വവാഫും സഅയും ചെയ്ത് വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്നുള്ള മൂന്നു ദിവസങ്ങളിലും കല്ലേറ് കർമം നടത്തും.
ഇതെല്ലാം ഇന്ന് ഹാജിമാർ സമയക്രമീകരണം പാലിക്ക ചെയ്യേണ്ട കർമങ്ങളാണ്. സമയക്രമീകരണം പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം ത്വവാഫ എസ്റ്റാബ്ലിഷ്മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിൻ സർവിസ് ഹാജിമാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും മെട്രോ സർവ്വീസ് ലഭ്യമാണ്.
കല്ലേറ് കർമം നിരീക്ഷിക്കാൻ ജംറകളുടെ വി വിധ ഭാഗങ്ങളിൽ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടു . ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സദാ സമയവും നിരീക്ഷണം നടത്തി തിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ ഉണ്ടാവാതിരിക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.




