പെട്രോൾ വില താരതമ്യം ചെയ്ത് ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് എ പി അബ്ദുള്ള കുട്ടിയെ ട്രോളി കമന്റുകൾ. യുഎഇയെ ക്കാൾ പെട്രോളിന് ഇന്ത്യയിൽ വിലക്കുറവെന്ന ബിജെപി ദേശീയ അധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ട്രോളോട് ട്രോൾ മഴയാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെട്രോൾ രാഷ്ട്രമായ യുഎഇയെക്കാൾ പെട്രോള്‍ വിലക്കുറവ് ഇന്ത്യയിൽ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്. ഒപ്പം യുഎഇയിലെയും കേന്ദ്രഭരണപ്രദേശമായ മാഹിയിലെയും പെട്രോൾ വില സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററും. അതിൽ ‘ഹബീബി കം ടു മാഹി’ എന്ന ഗംഭീരമായ പോസ്റ്ററും ചേർത്തിട്ടുണ്ട്.

മാഹിയിൽ പെട്രോളിന് 93 രൂപ 78 പൈസയും യുഎഇയിൽ 96 രൂപ 27 പൈസയുമാണ് വില എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിന് താഴെ അബ്ദുല്ലക്കുട്ടിയെ പരിഹസിച്ചുള്ള പ്രതികരണങ്ങളാണ് ഏറെയും. ‘വില കുറക്കാൻ സൗദി ഷെയ്ക്കിനെ വിളിച്ചാൽ മതി’, രൂ’പയുടെ മൂല്യം ഇത്രയും താഴ്ന്നത് കൊണ്ടാണ് എന്നത് നിനക്ക് മാത്രമാണോ അറിയാത്തത്’, ‘മോദിയെ തന്നെ ട്രോളുന്നു’, ‘അവിടുത്തെ 96.6 മൂല്യവും ഇന്ത്യയുടെ മൂല്യം അറിയാമോ.. ആസ്ഥാനമണ്ഡൻ തന്നെയാണ്’, ‘വല്ലാത്ത ചാണകം തലയിൽ നൂറുശതമാനം ചാണകമാണെന്ന് തെളിയിച്ചു’, ‘ഇത് ഞമ്മന്റെ സംഘ വിജയം. പെട്രോൾ കീ ജയ്’ തുടങ്ങി നീളുന്നു രസകരമായ ട്രോൾ കമന്റുകൾ.
പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് കമന്റുകളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. ഇത് മുഴുവനും ട്രോളുകൾ ആണെന്നതാണ് ഏറെ രസകരം.




