ദുബൈ: എമിറേറ്റ്‌സ് വിമാനത്തിന്റെ ടയർ ലാന്ഡിങ്നിടെ പൊട്ടിത്തെറിച്ചു. ദുബായിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിന്റെ ടയർ പൊട്ടി തകർന്നുവെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞതായി എമിറേറ്റ്സ് അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എയർബസ് എ 380 ലെ 22 ടയറുകളിൽ ഒന്നാണ് വിമാനത്തിന്റെ ക്രൂയിസ് ഭാഗത്തിനിടെ പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ പുറം പാനലായ എയറോഡൈനാമിക് ഫെയറിംഗിന് കേടുപാടുകൾ സംഭവിച്ചതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു.
ദുബായിൽ നിന്ന് ബ്രിസ്‌ബേനിലേക്കുള്ള EK430 വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. വിമാനത്തിന്റെ ഫ്യൂസ്‌ലേജിനും ഫ്രെയിമിനും ഘടനയ്ക്കും കേടുപാടുകൾ സംഭവിച്ചില്ല. കേടായ പാനലിംഗ് പൂർണ്ണമായും മാറ്റി എൻജിനീയർമാർ, എയർബസ്, ബന്ധപ്പെട്ട അധികാരികൾ എന്നിവർ പരിശോധിച്ചു സുരക്ഷ ഉറപ്പ് വരുത്തി.
ലാൻഡിംഗിന് ശേഷം ദ്വാരമുള്ളതായി കണ്ടതായി പ്രാദേശിക വാർത്താ ഏജൻസിയായ 7 ന്യൂസ് ബ്രിസ്‌ബേൻ റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും എമിറേറ്റ്സ് പറഞ്ഞു. ഫ്‌ളൈറ്റ് റഡാർ ട്രാക്കിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, ഷെഡ്യൂൾ ചെയ്ത സമയത്തിനും അര മണിക്കൂർ നേരത്തെയായിരുന്നു ഓസ്‌ട്രേലിയൻ നഗരത്തിൽ രാത്രി 10:44 ന് ഫ്ലൈറ്റ് EK430 ലാൻഡ് ചെയ്‌തത്.
ജനുവരിയിൽ, ടേക്ക്ഓഫിന് തൊട്ടുമുമ്പ് നിർത്തേണ്ടിവന്ന എമിറേറ്റ്സ് വിമാനത്തെ കുറിച്ച് യു എ ഇ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജനുവരി 9 ന് ദുബായിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ, മറ്റൊരു വിമാനം റൺവേ മുറിച്ചുകടക്കുന്നതിനാൽ, ബോയിംഗ് 777 നിലത്ത് തൊട്ടടുത്ത് എത്തിയതിന് ശേഷം ടേക്ക് ഓഫ് നിർത്തിയതായുള്ള ഗുരുതര വീഴ്‌ചയാണ് കണ്ടെത്തിയിരുന്നത്. ഡിസംബർ 20 ന് ദുബായിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്കുള്ള യാത്രാ വിമാനത്തിലും സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. അന്ന് ടേക്ക് ഓഫിനു ശേഷം വിമാനം വേണ്ടത്ര ഉയരത്തിലേക്ക് പൊങ്ങിയിരുന്നില്ല. പകരം ദുബായിലെ സമീപ പ്രദേശങ്ങളിലൂടെ അസാധാരണമാംവിധം താഴ്ന്നു പറക്കുകയായിരുന്നു. .




