ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കോഴിക്കോട് മുക്കം സ്വദേശി മരിച്ചു. മുക്കം മണാശ്ശേരിയിലെ മുത്തോലം കിടങ്ങൻ തടായിൽ മുഹമ്മദ് (ബാബു-56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജോലി സ്ഥലത്ത് കണ്ടയിനറുകൾ ഇറക്കുന്നതി നിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ: കെട്ടാങ്ങൽ കണ്ടിയിൽ നഫീസ. മക്കൾ: ഷൗക്കത്ത് (സഊദി), ജംഷീറലി (ഖത്തർ), ജുമൈ ലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ). മരുമക്കൾ: താജുദ്ദീൻ (എൻ.ജി.ഒ കോർട്ടേഴ്സ്), ഷമീർ (മടവൂർ), ബിൻസിയ നസ്റിൻ (അരീക്കോട്), നസ്റിൻ (പാഴൂർ).
ദോഹ ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.




