പെരുന്നാൾ അവധി ദിവസങ്ങളിലെ പ്രവർത്തന സമയവും കേന്ദ്രങ്ങളും വ്യക്തമാക്കി സഊദി ജവാസാത്

0
3427

റിയാദ്: രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജവാസാത്തിന്റെ വിവിധ വകുപ്പുകളിൽ ഈദ് അൽ അദ്ഹ അവധി കാലയളവിലെ ജോലി സമയം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മേഖലകളിലെയും ജവാസാത് മേഖല അഡ്മിനിസ്ട്രേഷൻ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കുമെന്ന് ജവാസാത് പറഞ്ഞു.

റിയാദിലെ അൽ-ഖർജ് ഗവർണറേറ്റിലെ അൽ-റോഷൻ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അൽ-റിമാൽ ജില്ലയിലെ പാസ്‌പോർട്ട് ഡിവിഷനിലും സായാഹ്ന ഷിഫ്റ്റ് ഉണ്ടാകും. ഞായറാഴ്ച മുതൽ വ്യാഴം വരെ വൈകുന്നേരം 4:00 മുതൽ 9 വരെ ആയിരിക്കുമിത്.

മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റിലെ ജോലി തഹ്‌ലിയ മാളിലെ പാസ്‌പോർട്ട് ഡിവിഷനിലും സെറാഫി മാളിലും റെഡ് സീ മാളിലും വൈകുന്നേരം 5 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

പൗരന്മാർക്കോ താമസക്കാർക്കോ ഈ കാലയളവിൽ അടിയന്തിര കാര്യങ്ങൾക്കായി ഈ ഓഫീസുകളെ സമീപിക്കാം. എന്നാൽ, അബ്ഷിർ” പ്ലാറ്റ്‌ഫോം വഴി ഒരു ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് നേടിയിരിക്കണം.

അതേസമയം, “അബ്ഷർ”, “മുഖീം” പ്ലാറ്റ്‌ഫോമുകളിലൂടെ ഇ-പാസ്‌പോർട്ട് സേവനങ്ങൾക്കായി “തവാസുൽ” സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത് ഉണർത്തി.