ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിൽ

0
5885

നെടുമ്പാശേരി: വിമാനത്താവളത്തിനകത്ത് ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാർ പിടികൂടിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദോഹയിലേക്ക് പോകുന്നതിനായി ഖത്തർ എയർവേസ് വിമാനത്തിൽ ജോസഫും ഭാര്യയും ടിക്കറ്റെടുത്തിരുന്നു. എന്നാൽ, പിന്നീട് ജോസഫ് തന്റെ ടിക്കറ്റ് റദാക്കി. അതിനു ശേഷം ഈ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിനകത്ത് ഭാര്യയെ സഹായിക്കാൻ വേണ്ടി കയറുകയായിരുന്നു.

ടെർമിനലിനകത്തേക്ക് പ്രവേശിക്കാൻ പ്രവേശന കവാടത്തിൽ ടിക്കറ്റും പാസ്പോർട്ടും കാണിക്കണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിമാനത്തിൻ്റെ സമയവും തിയതിയും നോക്കി ഉറപ്പാക്കിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാറുള്ളൂ.

പ്രവേശന കവാടത്തിലെ പരിശോധന കംപ്യൂട്ടർ ഉപകരണങ്ങളുടെ സഹായത്തോടെ അല്ലാതെയാണ്. അതിനാൽ തന്നെ ടിക്കറ്റ് റദ്ധാക്കിയിട്ടുണ്ടോ എന്ന് സാധാരണ നിലയിൽ അറിയാൻ സാധിക്കില്ലെന്ന ധാരണയിലാണ് ജോസഫ് ഭാര്യയെ സഹായിക്കാനായി ടെർമിനലിനകത്തേക്ക് പ്രവേശിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ചത്

ടിക്കറ്റ് കാണിച്ചാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടെർമിനലിനകത്തേക്ക് കടത്തിവിടേണ്ടതായി വരും. ബന്ധപ്പെട്ട വിമാന കമ്പനികളുടെ പരിശോധനയിൽ മാത്രമേ റദ്ദായതാണെങ്കിൽ വെളിപ്പെടുകയുള്ളൂ. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.