തവക്കല്‍നയിൽ ഇനി മുതല്‍ മതകാര്യവകുപ്പിന്റെ സേവനങ്ങളും

0
1469

റിയാദ്: സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (SDAYA) സഹകരിച്ച് ഇസ്‌ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അതിന്റെ നിരവധി ഇലക്ട്രോണിക് സേവനങ്ങൾ “തവക്കൽന സർവീസസ്” ആപ്ലിക്കേഷൻ വഴി ആരംഭിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിംഗ് ഫഹദ് കോംപ്ലക്‌സിന്റെ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള വിശുദ്ധ ഖുർആനിന്റെ ഏറ്റവും പുതിയ ഇലക്‌ട്രോണിക് പതിപ്പ്, ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ചുള്ള നിസ്‌കാര സമയയം, ഖിബ്‌ല ദിശാ സൂചിക എന്നിവയടക്കം വിവിധ സേവനങ്ങള്‍ ഇനി മുതല്‍ ഈ ആപ്പിൽ ലഭ്യമാകും.

കൊവിഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനായാണ് തവക്കൽൽന സഊദിയിൽ ആരംഭിച്ചത്. ഇത് പിന്നീട് പരിഷ്കരിച്ച് സഊദിയിൽ താമസിക്കുന്ന ഓരോരുത്തർക്കും നിർബന്ധമായും ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്.