ജുബൈൽ: മെമ്പർഷിപ് അടിസ്ഥാനത്തിൽ പുതിയ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി നിലവിൽവന്നു. ജനറൽ കൗൺസിൽ യോഗത്തിൽ കിഴക്കൻ മേഖല കെ എം സി സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ സി പി ഷെരീഫ് ഉദ്ഘാടനം ചെയ്തു. കിഴക്കൻ മേഖല സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല ഭാരവാഹികളെ പ്രഖ്യാപിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാരവാഹികൾ: അഡ്വൈസറി ബോർഡ് ചെയർമാൻ: നൗഷാദ് തിരുവനന്തപുരം, പ്രസിഡന്റ്: ഉസ്മാൻ ഒട്ടുമ്മൽ, ജനറൽ സെക്രട്ടറി: ഷംസുദ്ദീൻ പള്ളിയാളി, ഓർഗനൈസിംഗ് സെക്രട്ടറി: അസീസ് ഉണ്ണിയാൽ, ട്രഷറർ: ശിഹാബ് കൊടുവള്ളി.
മറ്റു ഭാരവാഹികൾ: ഹമീദ് പയ്യോളി, അൻസാരി മന്നമ്പത് നാരിയ, പ്രൊഫ: അമീർ അസ്ഹർ (അഡ്വൈസറി ബോർഡ് വൈസ് ചെയർമാന്മാർ), ഫാസ് മുഹമ്മദ് അലി, സൈതലവി പരപ്പനങ്ങാടി, റാഫി ഹുദവി, അബ്ദുൽ സലാം ആലപ്പുഴ, ഹമീദ് ആലുവ (അഡ്വയിസറി ബോർഡ് അംഗങ്ങൾ), ശരീഫ് ആലുവ (സീനിയർ വൈസ് പ്രസിഡന്റ്), മുഹമ്മദ് കുട്ടി മാവൂർ, ഹസ്സൻ കോയ ചാലിയം, അബൂബക്കർ സിദ്ധീഖ് കാസർഗോഡ്, ജമാൽ കോയപ്പള്ളി (വൈസ് പ്രസിഡന്റ്മാർ), ഫിറോസ് വാൽക്കണ്ടി, റാഫി കൂട്ടായി, സലാം പഞ്ചാര, ഷിബു കവലയിൽ, റഷീദ് കൈപ്പാക്കൽ (ജോയിന്റ് സെക്രട്ടറിമാർ).
നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം സിറാജ് ആലുവ, ഫാസ് മുഹമ്മദ് അലി, നൗഷാദ് കെ എസ് പുരം, ബഷീർ വെട്ടുപ്പാറ, നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ പള്ളിയാളി, ശരീഫ് ആലുവ, ഉസ്മാൻ ഒട്ടുമ്മൽ, റാഫി ഹുദവി, മുഹമ്മദ് കുട്ടി മാവൂർ, ഫിറോസ് വാൽക്കണ്ടി, സൈതലവി പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.
കിഴക്കൻ മേഖല കെ എം എം സി ആക്ടിങ് സെക്രട്ടറി സലിം പാണമ്പ്ര സ്വാഗതവും, ശിഹാബ് കൊടുവള്ളി നന്ദിയും പറഞ്ഞു.




