മൂന്ന് പതിറ്റാണ്ട് ആടുജീവിതം; ഒടുവിൽ തിരുവനന്തപുരം സ്വദേശി നാടണഞ്ഞു, വെറും കയ്യോടെ

0
3158

വാദി ദവാസിർ: 31 വർഷമായി ഒരേ സ്പോൺസറുടെ കീഴിൽ ആടുമേയ്ക്കൽ ജോലിയെടുത്ത് ജീവിതത്തിന്റെ സിംഹ ഭാഗവും മരുഭൂമിയിൽ കഴിക്കേണ്ടി വന്ന മലയാളി ഒടുവിൽ നാടണഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്രയും കാലം മരുഭൂമിയിൽ മണൽകാടിനോട് മല്ലടിച്ചിട്ടും തുച്ഛ ശമ്പളത്തിൽ നിന്ന് ഒന്നും നേടാനാകാതെയാണ് തിരുവനന്തപുരം സ്വദേശി അബ്ദുല്ല എന്ന എഴുമലെ നാടണഞ്ഞത്.

സ്പോൺസറുടെ നിസ്സഹകരണംമൂലം മാസങ്ങളായി ജോലിയും നഷ്ടപ്പെട്ട് കഷ്ടത്തിലായ തിരുവനന്തപുരം സ്വദേശി അബ്ദുല്ലക്ക് വാദി ദവാസിർ റാണിയ കെ.എം.സി.സി സഹായഹസ്തമേകി രംഗത്തെത്തുകയായിരുന്നു. ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും കമ്മിറ്റിയുടെ സഹായത്താൽ നാടണയാൻ സാധിച്ചു.

റാണിയ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ഇദ്ദേഹത്തിനുള്ള യാത്ര ടിക്കറ്റ് ഭാരവാഹികൾ കൈമാറി. നൗഷാദ് പോത്തുകല്ല്, ഷൗക്കത്ത് മൗലവി, അഹമ്മദ് കുട്ടി, ഫക്രുദ്ദീൻ, സഫറലി എന്നിവർ സംസാരിച്ചു.