ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ നടന്നു വരുന്ന അൽ ഫിത്റയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം 7.30 നു ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം വിശുദ്ധ ഖുർആനിലും മറ്റു ഇസ്ലാമിക വിഷയങ്ങളിലും പ്രാഥമിക അവഗാഹം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രസ്തുത ചടങ്ങിൽ ജംഇയ്യത്തുൽ ഖൈർ ജിദ്ദ ഏരിയ മേധാവി എഞ്ചിനീയർ അബ്ദുൽ അസീസ് ഹനഫി ബിരുദദാനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




