റിയാദ്: സഊദിയിൽ തൊഴിൽ മേഖലയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്കുള്ള ഈദുൽ അദ്ഹ അവധി തീയതി പ്രഖ്യാപിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുൽഹിജ്ജ 9 വെള്ളിയാഴ്ച ഹാജിമാർ അറഫാത്തിൽ സംഗമിക്കുന്ന അറഫ ദിവസം മുതൽ 12 വരെ 4 ദിവസത്തേക്കാണ് അവധിയെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇന്നലെ മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ അറഫ ദിനം ജൂലൈ 08 നു വെള്ളിയാഴ്ചയും സഊദിയിൽ ബലിപെരുന്നാൾ ജൂലൈ 09 ന് ശനിയാഴ്ചയും ആയിരിക്കും.




