റിയാദ്: സഊദിയിലെ റിയാദിൽ മലയാളി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരഞ്ഞി സ്വദേശി അബ്ദുറഹ്മാൻ പൂളക്കച്ചാലിൽ (ബാപ്പൂട്ടി, 51) ആണ് തലസ്ഥാന നഗരിയായ റിയാദിലെ അസീസിയയിൽ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം. 25 വർഷമായി സഊദിയിൽ പ്രവാസിയായ അബ്ദുറഹ്‌മാൻ ലോൻഡ്രി ജീവനക്കാരനാണ്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കൾ: ഹസ്ന, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂരിനോപ്പം സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.




