യമനിൽ കാർ ബോംബ് സ്ഫോടനം, നിരവധി മരണം

0
2157

ഏദൻ: തെക്കൻ തുറമുഖ നഗരമായ ഏഡനി യെമൻ സൈനിക ഉദ്യോഗസ്ഥന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹജ് പ്രവിശ്യയിലെ സുരക്ഷാ സേനാ മേധാവി സ്വാലിഹ് അൽ-സെയ്ദ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് സിവിലിയന്മാരും ഒരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായും ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായുമായാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉടനടി ഏറ്റെടുത്തിട്ടില്ലെങ്കിലും അൽ ഖ്വയ്ദ തീവ്രവാദികൾ അടുത്തിടെ തെക്കൻ യെമനിൽ തങ്ങളുടെ പ്രവർത്തനം ശക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ട് ആക്രമണങ്ങളിലായി 10 യെമൻ സൈനികർ കൊല്ലപ്പെട്ടിരുന്നു- സോഴ്സ്: ന്യൂസ്‌ ഏജൻസികൾ