ന്യൂസിലാന്റിലെ പൊലീസ് സേനയിലും മലയാളി സാന്നിധ്യം; ആദ്യത്തെ മലയാളി വനിതാ പൊലീസ് ഓഫീസറാകുന്നത് പാലാ സ്വദേശിനി അലീന അഭിലാഷ്

0
2400

വെല്ലിങ്ടൺ: ന്യൂസിലാന്റിലെ പൊലീസ് സേനയിലും മലയാളി സാന്നിധ്യം എത്തിയിരിക്കുകയാണ്. ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനിയാണ് നിയമിതയായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓക് ലന്റിൽ താമസിക്കുന്ന അലീന അഭിലാഷ് ആണ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത്.

പാലാ ഉള്ളനാട് പുളിക്കൽ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. അലീനയുടെ പുതിയ സ്ഥാന ലബ്ദിയിൽ ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു.