ജിദ്ദ: ഇസ്ലാമിനോടും അതിന്റെ ജീവിത ദര്ശനങ്ങളോടുമുള്ള വൈരത്തില് നിന്നും ശത്രുതയില്‍ നിന്നുമാണ് അതിന്റെ പ്രവാചകനെ നിന്ദിക്കുന്ന പ്രവണതകള്‍ ഉദ്ഭൂതമാകുന്നത് എന്ന് വെളിച്ചം ഓൺലൈന്‍ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. പ്രവാചകനെ പരിഹസിക്കുന്നവര്‍ക്ക് മറുപടി നൽകേണ്ടത് ഖുര്‍ആനിന്റെ വെളിച്ചം ജീവിത ദര്‍ശനമായി സ്വീകരിച്ച് കൊണ്ടാവണമെന്നും, അതിനായി ഖുര്‍ആൻ പഠന സംരംഭങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പഠന സെഷനിൽ ‘ഖുര്‍ആനിന്റെ വെളിച്ചം’ എന്ന വിഷയത്തിൽ മൗലവി ലിയാഖത്തലി ഖാനും ‘ലോകം പ്രവാചകനെ വായിക്കുന്നു’ എന്ന വിഷയത്തിൽ ശമീര്‍ സ്വലാഹിയും ക്ളാസെടുത്തു. കുഞ്ഞുമുഹമ്മദ്, അബ്ദുസ്സമദ് പൊറ്റയിൽ, റുബീന അനസ്, നജീബ് കളപ്പാടൻ എന്നിവര്‍ പഠനാനുഭവങ്ങൾ പങ്ക് വെച്ചു.
സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റർ നാഷണല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ ‘വെളിച്ചം’ ഓൺലൈനിന്റെ റമദാൻ കാമ്പയിനിൽ നിന്നും ഉന്നത വിജയം നേടിയ പഠിതാക്കൾക്കുള്ള സമ്മാനങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്തു. ഹസീന അറക്കൽ, മുഹമ്മദ് അഷ്റഫ്, ഷക്കീൽ ബാബു, മിന്നത്ത്, ഇഹ്സാൻ കൊക്കാടൻ, അബ്ദുൽ ജലീൽ, ഷംസീർ മണ്ണിശ്ശേരി, റസീന, ഉമ്മി ജൗഹർ, ഫുആദ് സമാൻ, അലൂഫ്, റുബീന അനസ്, മുഹമ്മദ് വി.കെ, ജുമൈല മുഹമ്മദ്, അദ്ൻ ആയിശ, ഫെമിദ അസ്കർ, അബ്ദുസ്സമദ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

വെളിച്ചം സഊദി ഓൺലൈൻ നാലാം ഘട്ടം പഠനവും പ്രാഥമിക പരീക്ഷകളും 2022 ജൂൺ – ഡിസംബർ കാലയളവിലായി നടക്കുന്നുണ്ട്. www.velichamsaudionline.com എന്ന വെബ് സൈറ്റിലൂടെയും Velicham Online ആൻഡ്രോയ്ഡ് ആപ്പ് വഴിയും പഠന പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അല്‍ ഹുദാ മദ്റസ വിദ്യാര്‍ത്ഥി ഹദഫ് ബിന്‍ റിയാസ് ഖിറാഅത്ത് നടത്തി. സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റർ നാഷണല്‍ കമ്മറ്റി ട്രഷറർ ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര സ്വാഗതവും വെളിച്ചം കണ്‍വീനര്‍ ഉസ്മാന് കോയ നന്ദിയും പറഞ്ഞു.



