ദുബൈയിൽ റോഡ് മുറിച്ചുകടക്കവെ സിഗ്നൽ മറികടന്നെത്തിയ കാറിടിച്ച് മലയാളി യുവതി മരിച്ചു

0
6904

ദുബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മാനന്തവാടി സ്വദേശിനി ദുബൈയിൽ നിര്യാതയായി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്‍റെ ഭാര്യ റംഷീനയാണ് (32) മരിച്ചത്. ദുബൈ സത്വ അൽ ബിലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടം.

സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. മകൻ മുഹമ്മദ് യിസാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.