കൊവിഡ് കുത്തിവെപ്പ് ഇല്ലാതെ, ഇഖാമയുള്ളവർക്ക് സഊദിക്ക് പുറത്ത് പോകാനും തിരിച്ചു വരാനും അനുമതിയുണ്ടെന്ന് ജവാസാത്

0
1753

റിയാദ്: കൊറോണ വൈറസിനെതിരെ (കൊവിഡ്-19) വാക്‌സിനുകളുടെ കുത്തിവെപ്പ് ആവശ്യമില്ലാതെ സഊദിയിലെ താമസക്കാർക്കും വീട്ടുജോലിക്കാർക്കും യാത്ര ചെയ്യാനാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, സഊദിയിൽ നിന്ന് പോകുന്ന യാത്രക്കാരൻ ലക്ഷ്യസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണ്. ഇത് പാലിച്ച്, താമസക്കാരന്റെ യാത്രയ്ക്ക് സാധുവായ വിസയും യാത്രാ രേഖയും ഉണ്ടെങ്കിൽ യാത്ര ചെയ്യാനാകുമെന്ന് ജവാസാത് പറഞ്ഞു.

കൊറോണ വാക്‌സിൻ എടുകക്കാതെ ഇഖാമ ഉള്ളവർക്ക് സഊദി അറേബ്യയിലേക്ക് മടങ്ങാമെന്നും പാസ്സ്പോർട്ട് വിഭാഗം റിപ്പോർട്ട് ചെയ്തു. എന്നാൽ, കാലാവധിയുള്ള റീ എൻട്രിയും ഇഖാമയും ഉണ്ടായിരിക്കണമെന്നതാണ് നിബന്ധനായെന്ന് ജവാസാത് അറിയിച്ചു.