വിമാനയാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചാൽ 5 വർഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയും; സഊദി പബ്ലിക് പ്രോസിക്യൂഷ്യൻ മുന്നറിയിപ്പ്

0
1716

റിയാദ്: വിമാന യാത്രക്കാരുടെ സാധനങ്ങളോ വിമാനങ്ങളുടെ വസ്തുക്കളോ മോഷ്ടിക്കുന്നതിനെതിരെ സഊദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലെ സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 154 അനുസരിച്ച്, വിമാനത്തിലെ വസ്തുവകകളോ വിമാനത്തിൽ യാത്രചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ മോഷ്ടിക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ട പ്രധാന കുറ്റകൃത്യങ്ങളിലൊന്നായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 167 അനുസരിച്ച്, ആർട്ടിക്കിൾ 154-ൽ അനുശാസിക്കുന്ന നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അഞ്ച് വർഷത്തിൽ കൂടാത്ത തടവോ, 500,000 റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷിക്കപ്പെടും.