റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ പകുതിയോടെ സഊദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു വാർത്ത റിപ്പോർട്ട് ചെയ്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ആഴ്ച തന്നെ സന്ദർശനം പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നതായി ഏജൻസി കൂട്ടിച്ചേർത്തു. സന്ദർശന സമയത്ത് ബൈഡൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും.
ഒരു സന്ദർശനം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ വക്താവ് പറഞ്ഞു: “യാത്രയെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നില്ലെന്നും വിശദാംശങ്ങൾ ലഭ്യമായാലുടൻ പ്രഖ്യാപിക്കുന്നും വക്താവ് കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ്, സഊദി അറേബ്യയും ഇസ്രാഈലും സന്ദർശിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോഴാണ് ഏകദേശ സ്ഥിരീകരണം വരുന്നത്.
അതേസമയം, സഊദി അറേബ്യൻ സന്ദർശനത്തിൽ ഊർജം ചർച്ച ചെയ്യുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അജണ്ട ഉൾപ്പെടുമെന്ന് ബൈഡൻ ശനിയാഴ്ച പറഞ്ഞിരുന്നു. റിയാദിൽ നിന്ന് വാഷിംഗ്ടൺ കാത്തിരിക്കുന്ന പ്രതിബദ്ധതകളുണ്ടോ എന്ന ചോദ്യത്തിന്, “സഊദിയിൽ നിന്നുള്ള പ്രതിബദ്ധതകൾ ഊർജവുമായി ബന്ധപ്പെട്ട ഒന്നുമായി ബന്ധപ്പെട്ടതല്ല, ഇത് സഊദി അറേബ്യയിൽ നടക്കുന്ന ഒരു വലിയ മീറ്റിംഗാണ് എന്നായിരുന്നു ബൈഡന്റെ പ്രതികരണം.




