സഊദി പാരാഗ്ലൈഡിംഗ് ഫെഡറേഷന്റെ ആസ്ഥാനമായി അബഹയെ തിരഞ്ഞെടുത്തു

0
2160

റിയാദ്: സഊദി പാരാഗ്ലൈഡിംഗ് ഫെഡറേഷൻ ഔദ്യോഗിക ആസ്ഥാനമായി അസീർ മേഖലയിലെ അബഹ നഗരത്തെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പർവ്വതങ്ങളുടെ നാടായ അസീർ പാരാഗ്ലൈഡിംഗിനുള്ള ആദ്യ ലക്ഷ്യസ്ഥാനമായാണ് കാണുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3015 മീറ്റർ ഉയരമുള്ള രാജ്യത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടി അടക്കമുള്ള ഇവിടം, ഉയർന്ന ഉയരങ്ങളാലുള്ള സവിശേഷത നിറഞ്ഞ പ്രദേശവുമാണ്.

എഞ്ചിൻ ഇല്ലാതെ പാരാഗ്ലൈഡിംഗ് പരിശീലനം സംഘടിപ്പിക്കുന്നതിൽ ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രമാണിതെന്നും പാരാഗ്ലൈഡിംഗിലെ അമച്വർമാർക്കും പ്രൊഫഷണലുകൾക്കും അനുയോജ്യവും ആകർഷകവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനും സഊദിയിലെ പുതിയ തലമുറയിലെ പ്രതിഭകളെ പ്രാദേശികവും അന്തർദേശീയവുമായ മത്സരങ്ങളിൽ മത്സരിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫെഡറേഷൻ വിശദീകരിച്ചു.

പാരാഗ്ലൈഡിങ്ങിന് സാധ്യമായതും ആകർഷകവുമായ അന്തരീക്ഷം നിർമ്മിക്കുന്നതിനുള്ള ഏറ്റവും മികച്ചതും അനുയോജ്യവുമായ സ്ഥലമായതിനാലാണ് അസീർ മേഖലയെ തിരഞ്ഞെടുത്തതെന്ന് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഹുസാം അൽ ദിൻ സാലിഹ് അൽ മദനി ഊന്നിപ്പറഞ്ഞു.

അബഹയുടെ മനോഹാരിത കാണാം 👇