സഊദിയിൽ പെട്രോൾ, പാചക വാതകം എന്നിവയുൾപ്പെടെ ഇന്ധനങ്ങളുടെ വിലകൾ പുതുക്കി നിശ്ചയിചിച്ചു

0
11527

റിയാദ്: സഊദിയിൽ അടുത്ത ഒരു വർഷത്തേക്കുള്ള പാചകവാതക സിലിണ്ടറിന്റെയും, മണ്ണണ്ണയുടേയും വിലകൾ പുതുക്കി നിശ്ചയിച്ചു. സഊദി അരാംകോയാണ് പുതിയ വില പ്രസിദ്ധീകരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടൊപ്പം, അടുത്ത ഒരു മാസത്തേക്കുള്ള പ്രെട്രോൾ, ഡീസൽ വിലകളും പുനർനിർണ്ണയിച്ചിട്ടുണ്ട്. പുതിയ എണ്ണ വിലകൾ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകൊ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പാചക വാതക സിലിണ്ടറുകളുടെ വില നാഷണൽ ഗ്യാസ് & ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (GASCO) പ്രസിദ്ധപ്പെടുത്തി.

പുതിയ വില ഇന്നലെ അർദ്ധ രാത്രി മുതൽ നിലവിൽ വന്നു. ഒരു പാചക വാതക സിലിണ്ടർ റീ ഫിൽ ചെയ്യുന്നതിന് വാറ്റുൾപ്പെടെ 18.85 റിയാലായിരിക്കും ഇനി മുതൽ മുതൽ ഈടാക്കുക. എന്നാൽ ട്രാൻസ്പോർട്ടേഷൻ ചാർജ് ഇതിൽ ഉൾപ്പെടുന്നതല്ല. മണ്ണെണ്ണ ലിറ്ററിന് 0.81 ഹലാലയുമാണ് പുതുക്കിയ വില വിവരങ്ങൾ. എൽ പി ജി, മണ്ണെണ്ണ വിലകൾ പുനർ നിർണയിക്കുക വർഷം തോറുമാണ്.

പെട്രോൾ വില പുനർനിർണയം നടത്തിയെങ്കിലും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 91 ഇനം പെട്രോൾ ലിറ്ററിന് 2.18 റിയാൽ, 95 ഇനം പെട്രോൾ ലിറ്ററിന് 2.33 റിയാൽ, ഡീസൽ ലിറ്ററിന് 0.63 ഹലാല എന്നിങ്ങനെയാണ് നിലവിലെ വില.

എല്ലാ മാസവും പത്താം തീയതിയാണു സഊദി ആരാംകോ പെട്രോൾ ഡീസൽ മണ്ണെണ്ണ വിലകൾ പുനർ നിർണയം നടത്തി പ്രസിദ്ധീകരിക്കാറുള്ളത്. അന്താരാഷ്ട്ര മാർക്കറ്റ് വിപണിക് അനുസൃതമായാണ് വിലകൾ അവലോകനം ചെയ്യുന്നതെങ്കിലും ഈ വിലയേക്കാൾ അധികമായി വരുന്നത് ഭരണകൂടം വഹിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.