ദമാമിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം, വീഡിയോ

0
3638

റിയാദ്: കിഴക്കൻ സഊദിയിലെ ദമാമിൽ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. ദമാമിലെ അൽ ദാഹിയയിലാണ് ഒരു വെയർഹൗസിൽ തീപിടുതം ഉണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവരം അറിഞ്ഞെത്തിയ തങ്ങളുടെ ടീമുകൾ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

അപകടത്തെത്തുടർന്ന് ആളപായമൊന്നും ഉണ്ടാകാതെ തന്നെ സിവിൽ ഡിഫൻസ് ടീമുകളെത്തി തീ അണച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു.

വെള്ളിയാഴ്ച, റിയാദ് നഗരത്തിലെ അൽ ദിയറയിലും ഒരു വാണിജ്യ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായി. ഇവിടെ ഒരു കടയിലുണ്ടായ തീപിടുത്തം അണച്ചതായി സിവിൽ ഡിഫൻസ് സേന അറിയിച്ചു.