ജിസാൻ: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് ജിസാൻ എസ് ഐ സി പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓമശ്ശേരി സഹചാരി സെന്റർ പ്രചരണാർത്ഥം ജിസാനിലെത്തിയതായിരുന്നു തങ്ങൾ. എസ് ഐ സി പ്രൊവിൻസ് പ്രസിഡണ്ട് സലീം അൻവരി വരാവൂരിന്റെ നേതൃത്വത്തിൽ ജിസാൻ എയർപോർട്ടിൽ ബൊക്കെ നൽകി സ്വീകരിച്ചു. ജിസാൻ സൂഖ് ദാഖിലിയിൽ നൽകിയ സ്വീകരണ യോഗം എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞാലൻ കുട്ടി ഫൈസി ഉദ്ഘടനം ചെയ്തു.
എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, ജിസാൻ കെഎംസിസി പ്രസിഡന്റ് ഹാരിസ് കല്ലായി, എം എ അസീസ് ചേളാരി, ബീരാൻ കുട്ടി ഫൈസി പുത്തനഴി, ഖാലിദ് പട്ല, അക്ബറലി പറപ്പൂർ, മുഹമ്മദലി വെളിമുക്ക്, ഇസ്മായിൽ ബാപ്പു വലിയോറ പ്രസംഗിച്ചു. ബാവ ഹാജി നല്ലേടത്ത് ഉള്ളണം, സുബൈർ ചാലിയം, ജസ്‌മൽ മോങ്ങം, മുജീബ് കൂടത്തായി, ബാക്കിർ വെള്ളില, റസാഖ് വെളിമുക്ക്, ജാബിർ തൃപ്പനച്ചി, ഇസ്മായിൽ ഹാജി കാവുങ്ങൽ, ശംസു വലമ്പൂർ, മുസ്തഫ വട്ടോളി, ഹംസ മാളിയേക്കൽ ഉള്ളണം പങ്കെടുത്തു. ട്രഷറർ ശംസു പൂക്കോട്ടൂർ സ്വാഗതവും സെക്രട്ടറി സുബീർ പരപ്പൻ പൊയിൽ നന്ദിയും പറഞ്ഞു.




