മക്ക: ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉംറയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തിരഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്ന ഒരു ഇലക്ട്രോണിക് സേവനത്തിലൂടെ 24 മണിക്കൂറിനുള്ളിൽ ഉംറയ്ക്കുള്ള സന്ദർശക വിസ നൽകുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദീകരിക്കാൻ നടത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ പറഞ്ഞു.
തീർഥാടകരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്വീകരിക്കാൻ സഊദി വിഷൻ 2030 ലക്ഷ്യമിടുന്നു. തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി ഉംറ വിസ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി നിയന്ത്രണങ്ങളില്ലാതെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.




