ജിദ്ദ: മലപ്പുറം എടവണ്ണയിലെ കാഞ്ഞിരാല കുടുംബ സംഗമം വിവിധ പരിപാടികൾ കൊണ്ടും അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധയമായി. ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കാഞ്ഞിരാല കുടുംബ സംഗമം ഏറനാട് മണ്ഡലം എം എൽ എ പി. കെ ബഷീർ ഉദ്ഘാടനം ചെയ്തു. മത രാഷ്ട്രിയ സാമൂഹിക വിഷയങ്ങളിൽ നാടിൻറെ നന്മ ലക്‌ഷ്യം വെച്ച് കാഞ്ഞിരാല കുടുംബം നടത്തുന്ന ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നും പിതാവ് സീതി ഹാജ്ജിയുടെ കാലം മുതലെ ഈ കുടുംബവുമായി അഭേദ്യ ബന്ധമുണ്ടെന്നും പി. കെ ബഷീർ പറഞ്ഞു.

കുടുംബത്തിലെ ഒതായി ചാത്തലൂർ പ്രേദേശത്ത് നിന്നുള്ള മുതിർന്നവരായ അബ്ദു, കുഞ്ഞഹമ്മദ് കുട്ടി, ഹുസ്സൻ കുട്ടി, അബ്ദു റസാഖ്, ബഷീർ, ഉമ്മർ കോയ, ഫാത്തിബി, ഹലീമ. ഫാത്തിമ, മറിയുമ്മ എന്നിവരെ എടവണ്ണ പഞ്ചയാത്ത് പ്രസിഡന്റ് പി. അഭിലാഷ് കുടുംബത്തിന് വേണ്ടി മൊമെന്റോ നൽകി ആദരിച്ചു. മത രാഷ്ട്രിയ സ്പോർട്സ് രംഗത്ത് മുദ്ര പതിപ്പിച്ച അടുത്ത കാലത്തായി മരണപ്പെട്ട അബൂബക്കർ, ഉസ്സൻ ബാപ്പു, കുഞ്ഞു, നൗഫൽ ബാബു, കെ. എം മുസ്തഫ എന്നിവരയൂം മരണാന്തര ബഹുമതി നൽകി ആദരിച്ചു.

കൂടാതെ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെയും, മത, സാമൂഹിക, പത്ര പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവരെയും പരിപാടിയിൽ ആദരിച്ചു. ശിഹാബ് കാഞ്ഞിരാല അദ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർമാരായ ബാബു രാജ് , ജമീല ലത്തീഫ്, ആരോഗ്യ പ്രവർത്തകൻ അബ്ദു റഹിമാൻ, മമ്പാട്, കോഴിക്കോട്, അരീക്കോട്, പുള്ളിപ്പാടം ഇവിടെങ്ങളിൽ നിന്നുള്ള കാഞ്ഞിരാല കുടുബത്തിലെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പി. വി കോയ മുഖ്യ പ്രഭാഷണം നടത്തി. നുബൈൽ കാഞ്ഞിരാല സ്വാഗതം പറഞ്ഞ ഒന്നാം സെക്ഷനിൽ ഹബീബ് കാഞ്ഞിരാല നന്ദി പറഞ്ഞു. ഹസീബ് ഖിറാത്ത് നടത്തി.

രണ്ടാം സെഷനിൽ വിവിധ വിഷയങ്ങളിൽ നടന്ന മോട്ടിവേഷൻ ക്ലാസ്സിൽ, സുൽഫീക്കർ ഒതായി, ബാബു അരീക്കോട്, ഡോ. മുസ്താഖ് എന്നിവർ സംസാരിച്ചു. ഒതായി ചാത്തലൂർ പ്രേദേശത്ത് നിന്നുള്ള കാഞ്ഞിരാല കുടുബത്തിലെ കാരണവർമാർ സ്റ്റേജിൽ സ്വന്തം കുടുമ്പത്തെ വിളിച്ചു ഓരോരുത്തരെ പരിചയപെടുത്തിയതും, കുടുബത്തിന്റെ ചരിത്രം വലിയ സ്‌ക്രീനിൽ വിവരിക്കുന്ന ഡോക്യൂമെന്ററിയും പരിപാടിയിൽ പെങ്കെടുത്തവർക്ക് നവ്യനുഭവമായി. കുടുംബത്തിന്റെ കുടുംബ പരമ്പരയെ പറ്റി ലിയാഖത്ത്, ഉമ്മർകോയ എന്നിവർ സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിക്ക് ഇരട്ടി മധുരമായി. രണ്ടാം സെക്ഷനിൽ നടന്ന പരിപാടിക്ക് ആസിഫ് സ്വാഗതം പറഞ്ഞു, ജുനൈസ് (മാനി) പരിപാടിയുടെ അവലോകനം നടത്തുകയും നന്ദി പറയുകയും ചെയ്തു. സഫറുള്ള, ഷബീർ, ഖുറാസ്, അൻവർ, ഷറഫുദ്ധിൻ, ജംഷാദ്, നാസർ, മുജീബ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.





