കുടുംബത്തെ കൊണ്ടുവരാനായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മരണപ്പെട്ടു

0
2923

കുവൈത്ത് സിറ്റി: പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ നിര്യാതനായി. കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്നു. ദുബൈയില്‍ ന്നും ട്രാന്‍സ്‌ഫെറില്‍ കുവൈത്തിലെത്തിയ അദ്ദേഹം കുടുംബത്തെ കൊണ്ടുവരാന്‍ നാട്ടില്‍ പോയതായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രക്തസമ്മർദ്ദം അധികമായതിനെ തുടർന്ന് കുഴഞ്ഞ് വീണ ഷൈജുവിനെ ശനിയാഴ്ച രാത്രയില്‍ കുമ്പനാട്ടെ ആശുപത്രിയില്‍ പ്രവശേിപ്പിച്ചിരുന്നു. പിന്നീട് പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ആറ് മാസം മുമ്പാണ് കുവൈത്തില്‍ വന്നത്. കുവൈത്തിലേക്ക് അടുത്ത ആഴ്ച വരാനുള്ള തയ്യറെടുപ്പിലായിരുന്നു. പള്ളിയക്കല്‍ കുര്യന്‍ വര്‍ഗീസ് പിതാവും മേരി വര്‍ഗീസ് മാതാവുമാണ്. മിന്‍സി തോമസ് മഞ്ഞക്കിയില്‍ ഭാര്യയാണ്. ഒരു കുട്ടിയുണ്ട്.
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദും ലുലു എക്‌സ്‌ചേഞ്ച് കുവൈത്ത് മാനേജമെന്റും ഷൈജു വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.