റിയാദ്: സൗഹൃദ രാജ്യത്തെ അധിക്ഷേപിച്ചതിന് രണ്ട് സഊദി സ്നാപ്ചാറ്റ് താരങ്ങൾക്ക് 400,000 റിയാൽ പിഴ ചുമത്തി. ഓഡിയോ-വിഷ്വൽ മീഡിയ ആണ് ഇത് സംബന്ധമായി തീരുമാനം കൈകൊണ്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുവരും ഒരു സൗഹൃദ രാജ്യത്തെ ആക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടികൾ കൈകൊണ്ടത്. സൗഹൃദരാജ്യത്തെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കമ്മീഷൻ സമൻസ് അയച്ചിരുന്നു. എന്നാൽ, പപേര് വിവരങ്ങൾ അടക്കം കൂടുതൽ വിവരങ്ങൾ കമ്മീഷൻ പുറത്ത് വിട്ടിട്ടില്ല.
സൗഹൃദ രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ തകർക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് സഊദിയിൽ നിയമ നിരോധനം ഉള്ളതാണ്.




