കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ പ്രതി ഭര്‍ത്താവിന് കിരണ്‍ കുമാറിന്
പത്തുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി. പന്ത്രണ്ടര ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയുടെ മാതാപിതാക്കള്‍ക്ക് കൈമാറണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
304 ബി പ്രകാരം 10 വർഷം തടവ്, 498 എ-രണ്ട് വർഷം തടവ്, 306 പ്രകാരം 6 വർഷം തടവ് എന്നിങ്ങനെ മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയും 12.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.
സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
എന്നാല്‍ വിധിയില്‍ തൃപ്തയല്ലെന്ന് വിസ്മയുടെ അമ്മ പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ വേണമെന്നും ഇതിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അമ്മ പറഞ്ഞു.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛന് സുഖമില്ല, ഓർമക്കുറവുണ്ട്, അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. വിസ്മയയുടെത് ആത്മഹത്യയാണ് എന്നും കിരൺ കോടതിയിൽ പറഞ്ഞു.




