ജിദ്ദ: സഊദിയിലെ ജിദ്ദയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് നാട്ടിൽ നിര്യാതയായി. കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്ന കൊല്ലം അടൂർ സ്വദേശിനി ജെസ്‌നയാണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഏതാനും ദിവസങ്ങൾക്കു ദിവസം മുൻപ് ലുക്കീമിയ ഡയഗ്നോസ് ചെയ്തിരുന്നു. മക്ക കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ 6 വർഷം ജോലി ചെയ്ത് 2020 ലാണ് നാട്ടിൽ പോയത്. ബ്ലഡ് കാൻസർ ചികിത്സയിലിരിക്കെ ആണ് മരണം.
ഭർത്താവ്: മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്. എറണാകുളം അമൃത ആശുപത്രിയിലും നേഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെസ്‌നയുടെ നിര്യാണത്തിൽ യു.എൻ.എ അനുശോചനം രേഖപ്പെടുത്തി.




