സഊദിയിൽ ഇത്തവണ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കേണ്ടതില്ലെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം

0
3793

റിയാദ്: കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം സഊദിയുടെ വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും പെരുന്നാൾ നമസ്ക്കാരം (ഈദ് ഗാഹുകള്‍) തുറസ്സായ സ്ഥലങ്ങളില്‍
സംഘടിപ്പിക്കേണ്ടതില്ലെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം.

എന്നാൽ രാജ്യത്തെ മുഴുവന്‍ ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും.

സൂര്യോദയത്തിന് ശേഷം കാൽ മണിക്കൂർ കഴിഞ്ഞ് ഈദുൽ ഫിത്തർ പ്രാർത്ഥന നടത്താൻ കഴിഞ്ഞ ദിവസം മന്ത്രാലയം സമയം നിശ്ചയിച്ചിരുന്നു.