ജസാൻ: ദർബിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി ജിദ്ദ ജസാൻ ഹൈവേ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചു മരണപ്പെട്ട കണ്ണൂർ സ്വദേശി ഓടൻ കോറോത്ത് റഷീദ് എന്നവരുടെ മയ്യിത്ത് ദർബ് അബു യഹിയ ഖബർസ്ഥാനിൽ ഖബറടക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തറാവീഹ് നിസ്കാരം കഴിഞ്ഞു റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സഊദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ ഇടിച്ചു ആണ് റഷീദ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച സഊദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിത മരണമെത്തിയത്. ഏറെ നാളത്തെ ആഗ്രഹം ബാക്കി വെച്ചാണ് ഒടുവിൽ റഷീദ് യാത്രയായത്.
17 വർഷത്തോളമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം ജിസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു.
പെരിങ്ങളായി ഒ.കെ മുഹമ്മദിന്റേയും നബീസയുടേയും മകനാണ്. സാജിറയാണ് ഭാര്യ. അതിന്‍, ആയിന്‍ അനബിയ, ഹാമി ആലിയ എന്നിവര്‍ മക്കളാണ്.
നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കെ.എം.സി.സി നേതാക്കളായ ശംസു പൂക്കോട്ടൂർ (ജിസാൻ കെ എം സി സി സെക്രട്ടറി), സുൽഫിക്കർ വെള്ളിയഞ്ചേരി (ദർബ് കെ എം സി സി പ്രസിഡണ്ട്), ഹംസ ഇ പി കണ്ണമംഗലം, ഷെഫീഖ് കിഴിശ്ശേരി, ഷംസുദ്ധിൻ കായലം മാവൂർ (സുഹൃത്ത്),
അബ്ദുൽ ജലീൽ (പിതാവിന്റെ സഹോദര പുത്രൻ), ഫൈസൽ റിയാദ് (സഹോദരിയുടെ പുത്രൻ), ഫൈസൽ ബുറെദ്ദ (അമ്മാവന്റെ പുത്രൻ) എന്നിവർ രംഗത്തുണ്ടായിരുന്നു
മയ്യിത്ത് നമസ്കാരത്തിനും തുടർന്ന് ഖബറടക്കൽ ചടങ്ങിനും
ഹാഫിള് ഷിഹാബുദീൻ സഖാഫി,
കുഞ്ഞുട്ടി ഹാജി വഴിക്കടവ് (ഐ സി എഫ് ജിസാൻ), റിഷാദ് പുള്ളാടൻ (ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് സെക്ടറി), ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം പ്രവത്തകരായ റാഫി പരപ്പനങ്ങാടി ,മൊയ്‌ദീൻ കുട്ടി പട്ടാമ്പി, കെഎംസിസി പ്രവർത്തകരായ ഷെഫീഖ് കിഴിശ്ശേരി, ബാവ ഗൂഡല്ലൂർ, ഷമീം പാലത്തിങ്ങൽ, ഷാജി പുളിയക്കോട്, സുൽഫിക്കർ വെള്ളിയഞ്ചേരി, ഷാജി പരപ്പനങ്ങാടി (അസീർ പ്രവാസി സംഘടന), ഫസൽ റഹ്മാൻ, ഷംസുദ്ദീൻ, അബ്ദുൽ ജലീൽ, ഫൈസൽ റിയാദ്, ഫൈസൽ ബുറൈദ, എന്നിവർ നേതൃത്വം നൽകി..




