കുടുംബത്തിലെ നാല് പേർ തീപിടിച്ച് മരിച്ച സംഭവം: പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
3204

ദമാം: കിഴക്കൻ സഊദിയിലെ ദമാമിന് സമീപം കുടുംബത്തിലെ നാല് പേർ വീടിന് തീപിടിച്ച് മരിച്ച സംഭവത്തിൽ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ ഒഴിച്ചും വീടിന് തീകൊളുത്തിയും ക്രിമിനൽ സംഭവം നടത്തിയ പൗരനെ കിഴക്കൻ മേഖല പൊലീസ് അറസ്റ്റ് ചെയ്തതു. ഖത്തീഫ് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ 4 പേരുടെ മരണത്തിന് കാരണമായത് അപകടമാണെന്ന് അധികൃതർ വിശദീകരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മയക്കു മരുന്ന് ഉപയോഗവും മെത്താംഫെറ്റാമൈൻ എന്ന മരുന്നിന്റെ അടിമയായിരുന്നു കുറ്റവാളിയെന്ന് പ്രാഥമിക നിഗമനത്തിലെ നടപടിക്രമങ്ങൾ സൂചിപ്പിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഇയാളെ അറസ്റ്റ് ചെയ്തതായും നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറസ്റ്റ് ചെയ്തു.

തീപിടുത്തത്തിൽ കുടുംബത്തിലെ നാലംഗം ഒരു മുറിയിൽ കുടുങ്ങുകയായിരുന്നു. ജനാലകൾ വഴി ഇവരെ രക്ഷപ്പെടുത്താൻ അയൽവാസികൾ ശ്രമിച്ചെങ്കിലും ജനലുകളിലെ ഇരുമ്പ് ഗ്രില്ലുകൾ ഉള്ളതിനാൽ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
തുടർന്ന്, അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയ ശേഷമാണ് തീയണയ്ക്കുകയും അപകടത്തിൽപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തുകയും ചെയ്തത്.

സഊദിയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ 4 പേർ വെന്തു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ