നേന്ത്രപ്പഴപ്പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമം: പ്രവാസിക്ക് 10 വർഷം തടവ്

0
2627

ദുബൈ: നേന്ത്രപ്പഴപ്പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശിക്ക് 10 വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ദുബൈയിലാണ് സംഭവം. ശിക്ഷ കഴിഞ്ഞാൽ ഇദ്ദേഹത്തെ നാടുകടത്തുകയും ചെയ്യും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു എ ഇയിൽ വിസിറ്റ് വിസയിൽ വന്ന ഇയാളുടെ ലഗേജിൽ നേന്ത്രപ്പഴം സൂക്ഷിച്ച പെട്ടിയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് ദുബായ് എയർപോർട്ടിലെ കസ്റ്റംസ് ഇൻസ്‌പെക്ടർ ഇയാളെ പിടി കൂടിയത്.

ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ലഗേജിൽ ലഹരിവസ്തുവാണെന്ന് സ്ഥിരീകരിച്ചു. നാട്ടിലുള്ള സുഹൃത്തിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് പെട്ടിയെന്നും ഈ പദാർത്ഥം യുഎഇയിൽ നിരോധിച്ചതായി തനിക്ക് അറിയില്ലെന്നുമാണ് ഇയാളുടെ വാദം.