മക്ക ഹറം പള്ളിയിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട രണ്ട് തീർത്ഥാടകർക്കെതിരെ നടപടി

0
8259

മക്ക: മക്കയിലെ ഹറം പള്ളിക്കകത്ത് വെച്ച് വാക്കുതർക്കമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് ഹറം പള്ളിക്കകത്ത് അൽ മസ്അക്ക് സമീപമായി രണ്ട് പേർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത്. രണ്ട് പേർ തമ്മിൽ നടന്ന വഴക്കിനെക്കുറിച്ച് ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കുള്ള പ്രത്യേക സേനയാണ് അന്വേഷണം ആരംഭിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ ആർക്കും പരിക്കില്ല. അതിൽ ഉൾപ്പെട്ട രണ്ട് പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

ഹറം പള്ളിയുടെയും ഈ സ്ഥലത്തിന്റെയും പവിത്രതയെ ബഹുമാനിക്കാനും ഉംറ കർമ്മത്തിലും ഇരു വിശുദ്ധ പള്ളികളിലെ പ്രാർത്ഥനകളിലും ശാന്തതയും സംയമനവും പാലിക്കാനും ഹജ്ജ്, ഉംറ സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന എല്ലാവരോടും തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.